Times Kerala

ലൂസിഫർ: മൂന്നാമത്തെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

 
ലൂസിഫർ: മൂന്നാമത്തെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് പ്രദർശനത്തിന് എത്തിയ ചിത്രം 200 കോടി കളക്ഷൻ നേടിയിരുന്നു. ചിത്രത്തിലെ മൂന്നാമത്തെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. 3029 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ് ആയിരുന്നു.

Related Topics

Share this story