Times Kerala

ഉംറ വിസ വിതരണം നിർത്തി ; ഇനി ഹജ്ജ് കഴിഞ്ഞ്

 
ഉംറ വിസ വിതരണം നിർത്തി ; ഇനി ഹജ്ജ് കഴിഞ്ഞ്

ജിദ്ദ:  പുണ്യ നഗരമായ മക്കയിൽ ഹജ്ജ് പ്രമാണിച്ച് സൗദി ഉംറ വിസ വിതരണം നിർത്തിവെച്ചു. ഇനി ഹജ്ജ് കഴിഞ്ഞേ വിദേശികൾക്ക് ഉംറ വിസ അനുവദിക്കൂ.ഈ  സീസണിൽ  76 ലക്ഷത്തിലധികം ഉംറ വിസ അനുവദിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉംറ നിർവഹിക്കാനെത്തിയതിൽ  മൂന്നാം സ്ഥാനത്ത്   ഇന്ത്യയായിരുന്നു.

ഒന്നാം സ്ഥാനം  പാക്കിസ്ഥാനിൽ നിന്നാണ് 16,57,777 പേർ. തൊട്ടടുത്ത സ്ഥാനങ്ങളിലായി ഇന്തോനേഷ്യ, ഇന്ത്യ, ഇൗജിപ്ത്, അൽജീരിയ തുടങ്ങിയ മറ്റ്  രാജ്യങ്ങളാണ്.

Related Topics

Share this story