Times Kerala

യൂട്യൂബിലെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്ത് ഗൂഗിള്‍ സിഇഒ

 
യൂട്യൂബിലെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്ത് ഗൂഗിള്‍ സിഇഒ

വാഷിംഗ്ടണ്‍: യൂട്യൂബിൽ പ്രചരിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യല്‍ നടപടി തുടരുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെയും ജീവനക്കാരെയും ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള 90 ലക്ഷം വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. യൂട്യൂബില്‍ പ്രചരിക്കുന്ന ഇത്തരം പ്രസംഗങ്ങള്‍ പലയിടങ്ങളിലും കലാപങ്ങള്‍ക്കുവരെ കാരണമായ സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത് .

Related Topics

Share this story