Times Kerala

‘ദളപതി 63’: ആദ്യ പോസ്റ്റർ ജൂൺ 21-ന് റിലീസ് ചെയ്യും

 
‘ദളപതി 63’: ആദ്യ പോസ്റ്റർ ജൂൺ 21-ന് റിലീസ് ചെയ്യും

മെരസൽ എന്ന ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ജൂൺ 21-ന് വൈകുന്നേരം ആറ് മണിക് റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ ജൂൺ 22-ന് രാവിലെ 12 മണിക് റിലീസ് ചെയ്യും. സർക്കാർ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രം ഒരു സ്പോർട്സ് ചിത്രമാണ്.

വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കീർത്തി സുരേഷും നായികമാരായി എത്തുന്ന ചിത്രത്തിൽ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Related Topics

Share this story