Times Kerala

കര്‍ണാടക പി.സി.സി പിരിച്ചുവിട്ടു

 
കര്‍ണാടക പി.സി.സി പിരിച്ചുവിട്ടു

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കേ കര്‍ണാടക പി.സി.സി. പിരിച്ചുവിട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കര്‍ണാടക പി.സി.സി. പിരിച്ചുവിട്ടതയി ബുധനാഴ്ച പ്രസ്താവന പുറത്തിറക്കിയത്.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പി.സി.സി. അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയും തല്‍സ്ഥാനങ്ങളില്‍ തുടരുമെന്നും കെ.സി. വേണുഗോപാല്‍ പ്രസ്താവയിലൂടെ അറിയിച്ചു.

Related Topics

Share this story