Times Kerala

മ​ട്ടാ​ഞ്ചേ​രി​യി​ല്‍ എ​ടി​എം ത​ക​ര്‍​ത്ത് മോഷണശ്രമം ; രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ അറസ്റ്റില്‍

 
മ​ട്ടാ​ഞ്ചേ​രി​യി​ല്‍ എ​ടി​എം ത​ക​ര്‍​ത്ത് മോഷണശ്രമം ; രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ അറസ്റ്റില്‍

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ല്‍ എ​ടി​എം ത​ക​ര്‍​ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ പോലീസ് അറസ്റ്റ് ചെയ്തു . കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി​യി​ലെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ടി​എ​മ്മി​ലാ​ണ് സം​ഭ​വം നടന്നത് . രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ആ​മീ​ന്‍, റി​യാ​സ് ഖാ​ന്‍ എ​ന്നി​വ​രാ​ണ് പോലീസിന്റെ പിടിയിലായത് . സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് .

Related Topics

Share this story