Times Kerala

പുല്‍വാമയില്‍ പൊലീസ്‌ സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം ; 7 പ്രദേശവാസികള്‍ക്ക് പരുക്ക്

 
പുല്‍വാമയില്‍ പൊലീസ്‌ സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം ; 7 പ്രദേശവാസികള്‍ക്ക് പരുക്ക്

പുല്‍വാമ : ജമ്മുവിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പുല്‍വാമയില്‍ പൊലീസ്‌ സ്റ്റേഷന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. 7 പ്രദേശവാസികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഭീകരരുടെ ആക്രമണം. പുല്‍വാമയില്‍ പൊലീസ്‌ സ്റ്റേഷന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരവധി പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന.

Related Topics

Share this story