Times Kerala

ഏപ്രിലില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 45,450 കോടി രൂപയുടെ സ്വര്‍ണം

 
ഏപ്രിലില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 45,450 കോടി രൂപയുടെ സ്വര്‍ണം

മുംബൈ: ഏപ്രില്‍ മാസത്തില്‍ മാത്രം രാജ്യത്ത് ഇറക്കുമതി ചെയ്തത് 620 കോടി ഡോളറിന്റെ (ഏകദേശം 45,450 കോടി രൂപ) സ്വര്‍ണം. രാജ്യത്ത് സ്വര്‍ണ ഉപഭോഗം കൂടിയതാണ് ഇറക്കുമതിയില്‍ പ്രതിഫലിച്ചതെന്നാണ് റിപ്പോർട്ട്. 2020 ഏപ്രിലില്‍ സ്വര്‍ണ ഇറക്കുമതി 28.3 ലക്ഷം ഡോളറിന്റേത് (20.75 കോടി രൂപ) മാത്രമായിരുന്നു. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇറക്കുമതിയെ ബാധിച്ചതാണ് കാരണം.അതേസമയം, വെള്ളിയുടെ ഇറക്കുമതി ഏപ്രിലില്‍ കുറഞ്ഞു. 1.19 കോടി ഡോളറിന്റെ വെള്ളിയാണ് ഏപ്രിലില്‍ ഇന്ത്യയിലെത്തിയത്. 2020 ഏപ്രിലിത് 10.37 കോടി ഡോളറിന്റേത് (760 കോടി രൂപ) ആയിരുന്നു.

Related Topics

Share this story