Times Kerala

“ശ്വാസമടക്കിപ്പിടിച്ച നിമിഷം”- നദിക്ക് കുറുകെയുള്ള കൈവരിയില്ലാത്ത പഴകിയ മരപ്പാലത്തിലൂടെ അതിവിദഗ്ധമായി ട്രക്കോടിച്ച് പോകുന്ന ഡ്രൈവർ; വീഡിയോ കാണാം

 
“ശ്വാസമടക്കിപ്പിടിച്ച നിമിഷം”- നദിക്ക് കുറുകെയുള്ള കൈവരിയില്ലാത്ത പഴകിയ മരപ്പാലത്തിലൂടെ അതിവിദഗ്ധമായി ട്രക്കോടിച്ച് പോകുന്ന ഡ്രൈവർ; വീഡിയോ കാണാം

നദിക്ക് കുറുകെയുള്ള കൈവരിയില്ലാത്ത പഴകിയ മരപ്പാലത്തിലൂടെ അതിവിദഗ്ധമായി ട്രക്ക് ഓടിക്കുകയാണ് ഒരു ഡ്രൈവർ. പാലത്തിന്റെ വീതിയോടൊത്തുതന്നെ വലിപ്പമുള്ള ട്രക്ക്, ഒരിത്തിരി മാറി സഞ്ചരിച്ചാൽ നദിയിലേക്ക് വീഴുമെന്നുറപ്പ്. വെറും ആറടി മാത്രം വീതിയുള്ള ആ പാലത്തിൽ ഒരു കാറോടിക്കുന്നതുപോലും അപകടകരമാണ്. മെയ് 10 ന് റഷ്യയിലെ സബയ്കാൽസ്കി ക്രായിയിലെ വിറ്റിം നദിക്കു കുറുകെയുള്ള കുവാൻഡിൻസ്കി പാലത്തിലൂടെയാണ് ഈ സാഹസിക യാത്ര നടത്തിയിരിക്കുന്നത്. 1640 അടി നീളവും 66 അടി ഉയരവുമുള്ള ആ പാലത്തിന് താങ്ങുകൊടുത്തിരിക്കുന്ന ഇരുമ്പുകൊണ്ടുള്ള ഫ്രെയ്മുകൾ അവിടവിടെയായി തുരുമ്പിച്ചിരിക്കുന്നു. ഇതിനുമുകളിൽ നിരത്തിയിരിക്കുന്ന മരപ്പലകകളും ഏറ്റക്കുറച്ചിലുകളുള്ളവയാണ്. ഇതിലൂടെ അതിസാഹസികമായി സശ്രദ്ധം ട്രക്കോടിച്ചുപോകുന്ന ഡ്രൈവറെ അഭിനന്ദിക്കാതെ വയ്യ !

.

Related Topics

Share this story