Times Kerala

കോവിഡിൽ നിന്ന് മുക്തനായി വൃദ്ധിമാൻ സാഹ; ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പം താരവും

 
കോവിഡിൽ നിന്ന് മുക്തനായി വൃദ്ധിമാൻ സാഹ; ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പം താരവും

കോവിഡിൽ നിന്നും മുക്തനായി ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹ. ഇന്ത്യൻ പ്രീമിയർ ലീഗിനിടെയായിരുന്നു താരത്തിന് കോവിഡ് ബാധിച്ചത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം അംഗമായ താരത്തിന് കഴിഞ്ഞ ആഴ്ച്ച നടത്തിയ ടെസ്റ്റിൽ നെഗറ്റീവ് ആയതിനുശേഷം വീണ്ടും പോസിറ്റീവ് ആയിരുന്നു. തുടർന്ന് താരം ക്വാറന്റൈനിൽ തുടരുകയായിരുന്നു. പിന്നീട് ഇപ്പോൾ നടത്തിയ ടെസ്റ്റിലാണ് കോവിഡ് നെഗറ്റീവ് ആയത്.

ഇതോടെ ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കും ഒരുങ്ങുന്ന ഇന്ത്യൻ സംഘത്തിനൊപ്പം സാഹയും ഭാഗമാകും. ഇംഗ്ലണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. സാഹയാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ രണ്ട് വിക്കറ്റ് കീപ്പർമാരിൽ ഒരാൾ. അടുത്തമാസം ആദ്യമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അതിനുമുൻപ്‌ മുബൈയിൽ താരങ്ങളും അവരുടെയൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളും ക്വാറന്റൈൻ പൂർത്തിയാക്കണം. ഇംഗ്ലണ്ടിലെത്തിയതിനു ശേഷം അവിടെയും താരങ്ങൾക്ക് ക്വാറന്റൈൻ ഉണ്ടാകും.

Related Topics

Share this story