Times Kerala

വർക്‌ഷോപ്പിന്‍റെ മറവിൽ വാറ്റ് ചാരായം വിൽപ്പന; കൊല്ലത്ത് ഒരാൾ പിടിയിൽ

 
വർക്‌ഷോപ്പിന്‍റെ മറവിൽ വാറ്റ് ചാരായം വിൽപ്പന; കൊല്ലത്ത് ഒരാൾ പിടിയിൽ

കൊല്ലം: വർക്‌ഷോപ്പിന്‍റെ മറവിൽ വാറ്റ് ചാരായം വിൽപ്പന നടത്തിവന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടാത്തല സ്വദേശി പ്രകാശാണ് കൊട്ടാരക്കര എക്‌സൈസിന്‍റെ പിടിയിലായത്.മിനറൽ വാട്ടർ കുപ്പികളിൽ വാറ്റ് ചാരായം നിറച്ചു വിൽക്കുന്നതാണ് പ്രതിയുടെ പതിവെന്ന് എക്സൈസ് അധികൃതർ പറഞണ്. കുപ്പികളിൽ നിറച്ചിരുന്ന 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും മിനി വാനും കസ്റ്റഡിയിൽ എടുത്തു.പുത്തൂരിൽ ഇരുചക്ര വാഹനങ്ങളുടെ വർക്‌ഷോപ്പ് നടത്തിവരുന്നതിന്‍റെ മറവിലായിരുന്നു പ്രതി മദ്യ കച്ചവടം നടത്തിയിരുന്നത്. വേഷം മാറിയെത്തിയ എക്‌സൈസ് സംഘത്തിന് മദ്യം നൽകാനുള്ള ശ്രമത്തിനിടയിൽ പ്രകാശിനെ പിടികൂടുകയായിരുന്നു. ലോക്ക്‌ഡൗൺ കാലത്ത് മദ്യവിൽപ്പന നിരോധിച്ചതോടെയാണ് വ്യാജ മദ്യം നിർമിച്ചു വിൽപ്പന നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story