Times Kerala

പെരുമ്പള്ളിയിലെ വീട്ടിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി

 
പെരുമ്പള്ളിയിലെ വീട്ടിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി

എറണാകുളം: കണയന്നൂർ താലൂക്കിലെ പെരുമ്പള്ളിയിലെ വീട്ടിൽ നിന്നും 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പെരുമ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് വർക്കിയുടെ പുരയിടത്തിലും വീട്ടിലും നിന്നാണ് മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. കുഞ്ഞുങ്ങളെ കണ്ടെത്തിയതിനാൽ തള്ളപ്പാമ്പിനായുള്ള തെരച്ചിലിലാണ് ഇപ്പോൾ നാട്ടുകാർ. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി.

Related Topics

Share this story