Times Kerala

തുമ്പായത് സിസിടിവി ദൃശ്യങ്ങൾ; വയോധികയുടെ മാലപൊട്ടിച്ച് കടന്ന കള്ളന്മാർ പിടിയില്‍

 
തുമ്പായത് സിസിടിവി ദൃശ്യങ്ങൾ; വയോധികയുടെ മാലപൊട്ടിച്ച് കടന്ന കള്ളന്മാർ പിടിയില്‍

കൊല്ലം: കടയ്ക്കലില്‍ വയോധികയുടെ മാലപൊട്ടിച്ച് കടന്ന കള്ളന്‍മാര്‍ ഒടുവിൽ പിടിയിലായി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.  കടയ്ക്കല്‍ തൃക്കണ്ണാപുരത്ത് പലചരക്ക് കട നടത്തുന്ന വസുമതി അമ്മയുടെ സ്വർണ്ണമാലയാണ് കള്ളന്‍മാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. സംഭവത്തിൽ മൂന്നാഴ്ച്ചത്തെ അന്വേഷണത്തിനൊടുവില്‍ നിലമേല്‍ സ്വദേശികളായ യൂസഫിനെയും ഫറൂഖിനെയും പ്രത്യേക സംഘം അറസ്റ്റു ചെയ്തു.കിളിമാനൂരിലെ ഒരു കടയില്‍ നിന്നു സ്വര്‍ണമാല വീണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിെലടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Related Topics

Share this story