Times Kerala

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസ്

 
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിവ് സുന്ദർ ദാസിനെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു. ഇന്ത്യൻ ടീമിൽ 2000-02 കാലത്ത് ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ ദാസ് കളിച്ചിട്ടുണ്ട്. ഇന്ത്യൻ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനമാണ് ആദ്യം ദാസിന് മുന്നിലുള്ള മത്സരം. ജൂണിലാണ് മത്സരം നടക്കുക. ദാസ് ഇന്ത്യയ്ക്കായി 23 മത്സരങ്ങളിൽ നിന്ന് രണ്ടു സെഞ്ചുറിയും ഒൻപത് അര്ധസെഞ്ചുറിയും ഉൾപ്പെടെ 1326 റൺസ് നേടിയിട്ടുണ്ട്.

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ദ്രാവിഡിന്റെ കീഴിൽ പരിശീലിപ്പിച്ച ദാസിന്റെ അനുഭവസമ്പത്തും ഇന്ത്യൻ വനിതാ ടീമിന് ഗുണം ചെയ്യും. കഴിഞ്ഞ ദിവസമാണ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരം രമേശ് പവാറിനെ നിയമിച്ചത്. അഭയ് ശർമയെ ഫീൽഡിങ് കോച്ചായും നിയമിച്ചു.

Related Topics

Share this story