Times Kerala

കൊയിലാണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരക്കവര്‍ച്ച; പ്രതി അറസ്റ്റിൽ; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി

 
കൊയിലാണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരക്കവര്‍ച്ച; പ്രതി അറസ്റ്റിൽ; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി

കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രത്തിലെ പണ്ടാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. എടപ്പാള്‍ സ്വദേശി സജീഷാണ് കേസിലെ പ്രതി. ഇയാൾ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ്. മറ്റൊരു കേസില്‍ ചങ്ങരംകുളം പൊലീസിന്റെ പിടിയിലായപ്പോഴാണ് സജീഷ് ക്ഷേത്ര കവർച്ചയെക്കുറിച്ച് കുറ്റം സമ്മതിച്ചത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുപ്പത്തി ഒന്നിനാണ് കവര്‍ച്ച നടന്നത്. എടപ്പാളില്‍ നിന്ന് തട്ടിയെടുത്ത ബൈക്കുമായി കൊയിലാണ്ടിയിലെത്തിയ സജീഷ് പുലര്‍ച്ചെ ഒന്നിനും മൂന്നിനുമിടയില്‍ കവര്‍ച്ച പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കള്ളന്റെ മുഖം വ്യക്തമായിരുന്നില്ല.ഇതിനിടെ മറ്റൊരു കേസില്‍ ചങ്ങരംകുളം പൊലീസ് പിടികൂടിയപ്പോഴാണ് കൊയിലാണ്ടിയിലെ കവര്‍ച്ചാക്കാര്യം സജീഷ് സമ്മതിച്ചത്. പിന്നാലെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് എത്തിക്കുകയായിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഒറ്റയ്ക്കാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ തന്ത്രപരമായാണ് വരവും പോക്കും. വിവിധ ജില്ലകളില്‍ സജീഷ് കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Related Topics

Share this story