Times Kerala

പരപുരുഷ ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

 
പരപുരുഷ ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

നാഗർകോവിൽ: പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി വെള്ളിച്ചന്തയിലാണ് ദാരുണ സംഭവം നടന്നത്.  വെള്ളിച്ചന്ത ഈത്തൻകാട് സ്വദേശിനി ഉമയെ (33)വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവായ രമേശിനെ (45) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉമയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് രമേശ് നിരന്തരം  വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ പ്രകോപിതനായ രമേശ് അരിവാൾ കൊണ്ട് ഉമയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ വന്നപ്പോഴേക്കും രമേശ് ഓടി രക്ഷപ്പെട്ടു.ഉമയെ നാട്ടുകാർ ഉടൻതന്നെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദമ്പതികൾക്ക് 11 വയസുള്ള മകനും 9 വയസുള്ള മകളുമുണ്ട്.

Related Topics

Share this story