Times Kerala

കാരുണ്യ പദ്ധതിയിലുള്ളവര്‍ക്കും റഫറല്‍ രോഗികള്‍ക്കും എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യം

 
കാരുണ്യ പദ്ധതിയിലുള്ളവര്‍ക്കും റഫറല്‍ രോഗികള്‍ക്കും എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യം

ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍(കാസ്പ്) അംഗങ്ങളായ കോവിഡ് രോഗികൾക്കും സർക്കാർ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത കാസ്പ് പദ്ധതിയിൽ അംഗങ്ങളല്ലാത്ത കോവിഡ് രോഗികൾക്കും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും കോവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ തികച്ചും സൗജന്യമായി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചികിത്സ ലഭ്യമാകുന്നതിന് നിശ്ചിത രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും. കാസ്പ് തിരിച്ചറിയൽ രേഖ അല്ലെങ്കില്‍ രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉണ്ടാകണം. പദ്ധതിയിൽ അംഗമല്ലാത്ത സർക്കാർ റഫർ ചെയ്ത കോവിഡ് രോഗികൾ റഫറൽ ലെറ്റർ അല്ലെങ്കില്‍ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ പരിശോധനാ ഫലം മുതലായ രേഖകൾ ഹാജരാക്കണം. പദ്ധതിയിൽ അംഗമല്ലാത്ത സർക്കാർ റഫർ ചെയ്ത രോഗികൾ അഡ്മിറ്റ് സമയത്തും ഡിസ്ചാർജ് സമയത്തും പ്രവർത്തനക്ഷമമായ മൊബൈൽ നമ്പർ നിർബന്ധമായും നൽകേണ്ടതാണ്. ഈ മൊബൈൽ നമ്പറിൽ വരുന്ന വണ്‍ ടൈം പാസവേര്‍ഡ് (ഒ.ടി.പി.) ആശുപത്രി കൗണ്ടറില്‍ നല്‍കേണ്ടതാണ്. ജില്ലയില്‍ കോവിസ് ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികൾ ചുവടെ. ദീപ ഹോസ്പിറ്റൽ കരുവാറ്റ, കെ.വി.എം. ഹോസ്പിറ്റൽ, ചേർത്തല, മഹാ ജൂബിലി ഹോസ്പിറ്റൽ, എടത്വ, പൂച്ചാക്കൽ മെഡിക്കൽ സെൻറർ, സേക്രട്ട് ഹാർട്ട് ജനറൽ ഹോസ്പിറ്റൽ, ചേർത്തല, പ്രൊവിഡൻസ് ഹോസ്പിറ്റൽ, ആലപ്പുഴ, സഹൃദയ ഹോസ്പിറ്റൽ ആലപ്പുഴ, സഞ്ജീവനി മൾട്ടി-സ്പെഷ്വാലിറ്റി ഹോസ്പിറ്റൽ, കൊല്ലകടവ്, സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ഹോസ്പിറ്റൽ അർത്തുങ്കൽ, മാമൻ മെമ്മോറിയൽ ഹോസ്പിറ്റൽ ചെങ്ങന്നൂർ, ശ്രീകണ്ഠപുരം ഹോസ്പിറ്റൽ കണ്ടിയൂർ, ജോസ്കോ മൾട്ടി സ്പെഷ്വാലിറ്റി ഹോസ്പിറ്റൽ ഇടപ്പോൺ, ഡോ.കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂർ, ശ്രീ നാരായണ മെഡിക്കൽ മിഷൻ (എക്സ്-റേ ഹോസ്പിറ്റൽ), ചേർത്തല, ഹുദ ട്രസ്റ്റ് ഹോസ്പിറ്റൽ ഹരിപ്പാട്, കെ സി എം ഹോസ്പിറ്റൽ നൂറനാട്, സാഗര ഹോസ്പിറ്റൽ വാടയ്ക്കൽ ആലപ്പുഴ, വീ വൺ ഹോസ്പിറ്റൽ, കാവുങ്കൽ, സെൻറ് തോമസ് മിഷൻ ഹോസ്പിറ്റൽ, കറ്റാനം, വി എസ് എം ഹോസ്പിറ്റൽ തട്ടാരമ്പലം, കിൻഡർ ഹോസ്പിറ്റൽ ചേർത്തല എന്നിവിടങ്ങളിലാണ് സൗജന്യ ചികിത്സ ലഭിക്കുക.

Related Topics

Share this story