Times Kerala

കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍: ചികിത്സ മാര്‍ഗരേഖയില്‍ നിന്ന് ഒഴിവാക്കി

 
കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍: ചികിത്സ മാര്‍ഗരേഖയില്‍ നിന്ന് ഒഴിവാക്കി

ഡൽഹി: ക്ലിനിക്കൽ കൊവിഡ് മാനേജ്മെന്‍റ് പ്രോട്ടോക്കോളില്‍ നിന്നും പ്ലാസ്മ തെറാപ്പി ഒഴിവാക്കി. ഐസി‌എം‌ആറും നാഷണൽ ടാസ്‌ക് ഫോഴ്‌സും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. രോഗം ഭേദമായവരുടെ പ്ലാസ്മയാണ് നേരത്തേ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്.എന്നാൽ രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഐസിഎംആര്‍ വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് പ്ലാസ്മാ ചികിത്സ ഒഴിവാക്കിയ മാർഗരേഖ പുറത്തിറക്കിയത്.കോവിഡ് ഭേദമായ ആളുകളുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന ‘ആന്റിബോഡി’ രോഗികളിലേക്ക് പകർത്തിനൽകുന്ന രീതിയാണ് ‘പ്ലാസ്മ തെറാപ്പി’.

Related Topics

Share this story