Times Kerala

”ബ്രിട്ടീഷ് നാവിക കപ്പലിന് ഞങ്ങളെ ഒന്നിക്കിളിപ്പെടുത്താൻപോലും ആവില്ല”; കരിങ്കടലിൽ റോന്ത് ചുറ്റുന്ന എച് എം എസ് ട്രെന്റിനെ നിരീക്ഷണവലയത്തിലാക്കി റഷ്യ

 
”ബ്രിട്ടീഷ് നാവിക കപ്പലിന് ഞങ്ങളെ ഒന്നിക്കിളിപ്പെടുത്താൻപോലും ആവില്ല”; കരിങ്കടലിൽ റോന്ത് ചുറ്റുന്ന എച് എം എസ് ട്രെന്റിനെ നിരീക്ഷണവലയത്തിലാക്കി റഷ്യ

കരിങ്കടലിൽ” റോന്ത് ചുറ്റുന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച് എം എസ് ട്രെൻഡ് തങ്ങളുടെ നിരീക്ഷണ വലയത്തിലാണെന്ന് മോസ്കോയിലെ പ്രതിരോധമന്ത്രാലയം അറിയിച്ചു. കിഴക്കൻ ഉക്രെയ്നിൽ റഷ്യ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് എച്ച്എംഎസ് ട്രെന്റ്, ഞായറാഴ്ച ഡാർഡനെല്ലസ്, ബോസ്പോറസ് വഴി കരിങ്കടലിലൂടെ സഞ്ചരിച്ചത്. റോയൽ നേവി കപ്പലിന്റെ ഓരോ നീക്കവും അറിയാൻ പദ്ധതിയിട്ടിരുന്നെങ്കിലും, റഷ്യക്കാർക്ക് ഇത് ഗുരുതരമായ ഭീഷണിയല്ലെന്ന് മുൻ കരിങ്കടൽ ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ വ്‌ളാഡിമിർ കൊമോയിഡോവ് അഭിപ്രായപ്പെട്ടു. “ബ്രിട്ടീഷ് നാവിക കപ്പലിന് ഞങ്ങളെ ഒന്നിക്കിളിപ്പെടുത്താൻപോലും ആവില്ല, അങ്ങേയറ്റം പോയാലും ചിലപ്പോൾ ഉപ്പൂറ്റിവരെ മാത്രം ” എന്നുമദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് യുദ്ധക്കപ്പൽ ഒഡെസയിലേക്ക് കപ്പൽ കയറുന്നു, അവിടെ നാറ്റോയും പ്രാദേശിക പങ്കാളികളുമായി ചേർന്ന് റോയൽ നേവിയുടെ മുന്നോട്ടുള്ള സാന്നിധ്യത്തിന്റെ ഭാഗമായി മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകും. ബോസ്പോറസ് കടലിടുക്കിനടുത്തെത്തി ട്രെന്റിനെ റേഡിയോ ഉപകരണങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കുമെന്നും വിദേശ നാവിക കപ്പലുകൾ ഈ പ്രദേശം വിട്ടുപോകുന്നതുവരെ, റഷ്യയുടെ കപ്പലുകൾ കരിങ്കടലിൽ നിലകൊള്ളുമെന്നും റഷ്യൻ നാവിക സേനാ മേധാവി അഡ്മിറൽ വിക്ടർ ക്രാവ്ചെങ്കോ പറഞ്ഞു. വിദേശകപ്പലുകളുടെ മേൽ തങ്ങളുടെ ഒരു കണ്ണെപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story