chem

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20, ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20, ഏകദിന മത്സരങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ജൂലൈയിൽ നടക്കുന്ന മത്സരങ്ങൾ മൂന്ന് ഏകദിനങ്ങളും അഞ്ചു ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ഔദ്യോഗിക പേജിലൂടെയാണ് മത്സരത്തിനുള്ള താരങ്ങളുടെ പേര് പുറത്തുവിട്ടത്. 23 അംഗങ്ങളടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്.ഐപിഎല്ലിൽ പങ്കെടുത്ത വാർണർ ഉൾപ്പെടെയുളള താരങ്ങളെല്ലാം മാലിദ്വീപിൽ ക്വാറന്റൈൻ പൂർത്തിയാക്കി ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയിരുന്നു. ആരോൺ ഫിഞ്ചാണ് ഓസ്‌ട്രേലിയയെ നയിക്കുക.

ടീം: ആരോൺ ഫിഞ്ച്(ക്യാപ്റ്റൻ), ആഷ്ടൺ അഗർ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മോയിസസ് ഹെന്റിക്വസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, റിലെ മെറിഡിത്ത്, ജോഷ് ഫിലിപ്പ്, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, തന്‍വീര്‍ സംഗ, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്വെപ്‌സണ്‍, ആന്‍ഡ്രൂ ടൈ, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

You might also like

Comments are closed.