Times Kerala

പരിക്കിൽ നിന്ന് മുക്തനാകുന്നു; കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടരാജൻ

 
പരിക്കിൽ നിന്ന് മുക്തനാകുന്നു; കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടരാജൻ

പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജൻ. വീട്ടിൽ നിന്ന് വ്യായാമങ്ങൾ ചെയ്യുന്ന വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റ് ചെയ്തത്.”മുൻപത്തേക്കാളും ശക്തനായി ഞാൻ ഓരോ ദിവസവും ഉണരുന്നു” എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കു വെച്ചത്.

പരിക്കിൽ നിന്ന് മുക്തനായി വേഗം ടീമിനൊപ്പം കളിക്കാനുള്ള പരിശ്രമത്തിലാണ് താരം. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ നടരാജന് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനിടെയാണ് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ഐപിഎൽ മത്സരം പകുതിക്ക് വെച്ച് നിർത്തി താരം കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയാൽ മാത്രമേ താരത്തിന് ടീമിൽ അവസരം ലഭിക്കുകയുള്ളൂ. അതിനാൽ തന്നെ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ് വിശ്രമത്തിനൊപ്പം വ്യായാമങ്ങളും ചെയ്ത് തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. പരിക്ക് മൂലം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലും ശ്രീലങ്കൻ പര്യടനത്തിലും നടരാജന് അവസരം ലഭിച്ചിട്ടില്ല.

Related Topics

Share this story