Times Kerala

കൊവിഡ് ബാധിതര്‍ വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് നടത്തും; മുഖ്യമന്ത്രി

 
കൊവിഡ് ബാധിതര്‍ വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് നടത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ ശക്തമായി തുടരുകയാണ്. തിരുവനന്തപുരത്തെ കൂടാതെ എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിവരുന്നു. അതേസമയം, കൊവിഡ് ബാധിതരും പ്രൈമറി കോണ്‍ടാക്‌ട് ആയവരും വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് ഉള്‍പ്പെടെ ഉപയോഗിച്ച്‌ നിരന്തര നിരീക്ഷണം നടത്തിവരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിരത്തുകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവു. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ പൊതുവേ ട്രിപ്പിള്‍ ലോക്ക്ഡൗണുമായി സഹകരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story