Times Kerala

ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; മഹാരാഷ്ട്രയിൽ ആറ് മരണം; 2000ത്തോളം വീടുകൾ തകർന്നു

 
ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; മഹാരാഷ്ട്രയിൽ ആറ് മരണം; 2000ത്തോളം വീടുകൾ തകർന്നു

മുംബൈ : മഹാരാഷ്ട്രയിൽ കനത്ത നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ആറ് പേർ മരിച്ചു. ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി. റായ്ഗഡ് ജില്ലയിൽ മൂന്ന് പേരും, നവി മുംബൈയിൽ രണ്ട് പേരുമാണ് മരിച്ചത്. സിന്ധുദുർഗിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.അതേസമയം,നിലവിൽ ഗുജറാത്ത് തീരത്തേക്കാണ് കാറ്റിന്റെ സഞ്ചാരം.
ശക്തമായ കാറ്റിൽ റായ്ഗഡിലെ 1,886 വീടുകൾ ഭാഗീകമായും, അഞ്ച് വീടുകൾ പൂർണമായും തകർന്നു. നിലവിൽ പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Related Topics

Share this story