Times Kerala

മുതിർന്ന ഇസ്‌ലാമിക് ജിഹാദി കമാൻഡർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 211 പേർ

 
മുതിർന്ന ഇസ്‌ലാമിക് ജിഹാദി കമാൻഡർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 211 പേർ

കഴിഞ്ഞ രാത്രിയിൽ ഗാസയിലുണ്ടായ നൂറോളം ബോംബുകൾ വർഷിച്ച ഇസ്രായേലിന്റെ കടുത്ത ആക്രമണത്തിൽ മുതിർന്ന പാലസ്തീൻ തീവ്രവാദി കമാൻഡർ കൊല്ലപ്പെട്ടു. പാലസ്തീൻ ഇസ്‌ലാമിക് ജിഹാദ് സംഘടനയുടെ നോർത്തേൺ ഡിവിഷനിലെ കമാൻഡർ ഹുസം അബു ഹർബിദ് ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത് എന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. 15 വർഷമായി ഈ സംഘടനയിൽ കമാൻഡറായ തുടരുന്ന ഹർബിദ് ആയിരുന്നു ഈ കലാപത്തിന്റെ ആദ്യ ദിവസങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നിൽ. ഇയാൾ കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവിട്ടതിനുശേഷം ഗാസയിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിലെ 8 പേർക്ക് പരിക്കേറ്റു. ഒരാഴ്ച നീളുന്ന യുദ്ധക്കെടുതിയിൽ ഇതുവരെ മരണപ്പെട്ടത് 211 പേർ. 58 കുട്ടികളും 34 സ്ത്രീകളുമുൾപ്പടെ ഗാസയിൽ മാത്രം മരണം 201 ആയി.

Related Topics

Share this story