Times Kerala

നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ വാഗ്‌ദാനം ചെയ്‌ത് ഒരു അമ്മ; കയ്യടിച്ച് സോഷ്യൽമീഡിയ

 
നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ വാഗ്‌ദാനം ചെയ്‌ത് ഒരു അമ്മ; കയ്യടിച്ച് സോഷ്യൽമീഡിയ

ദിസ്‌പൂര്‍: നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ തയ്യാറാണെന്ന് മാതൃകപരമായ തീരുമാനവുമായി യുവതി രംഗത്ത്. കൊവിഡ് ബാധിച്ചതിനാല്‍ അമ്മമാരുടെ മുലപ്പാല്‍ സ്വീകരിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് തന്‍റെ മുലപ്പാല്‍ നല്‍കാനുള്ള സന്നദ്ധതയാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയായ ഗുവാഹത്തി സ്വദേശിനിയായ റോണിത കൃഷ്ണ ശര്‍മ എന്ന യുവതി അറിയിച്ചിരിക്കുന്നത്. ഗുവാഹത്തിയിലും പരിസര പ്രദേശങ്ങളിലും ഉള്ള നവജാത ശിശുക്കള്‍ക്ക് വേണ്ടിയാണ് റോണിതഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത്. ‘ഈ കൊവിഡ് സമയത്ത് എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു നല്ല കാര്യം ഇതാണെന്നും’ റോണിത തന്റെ ട്വീറ്റില്‍ കുറിച്ചു.ടാലന്‍റ് മാനേജറായി മുംബൈയില്‍ ജോലി ചെയ്‌ത് വരികയായിരുന്നു റോണിത. മാർച്ച് 10ന് കുഞ്ഞ് ജനിച്ച ശേഷം അസമിലെ വീട്ടിലേക്ക് റോണിത മടങ്ങിയെത്തി. മുംബൈയിലെ സാഹചര്യം മോശമായതിനാലാണ് മടങ്ങിപോയത്. കൂടുതൽ സ്ത്രീകളോട് ഈ ഉദ്യമത്തില്‍ പങ്കുചേരാനും റോണിത അഭ്യർഥിച്ചു.അതേസമയം, യുവതിയുടെ തീരുമാനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ . പിന്തുണയുമായി നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Related Topics

Share this story