Times Kerala

എവറസ്റ്റ് കൊടുമുടി കയറുന്നതിന് നിരോധനമേർപ്പെടുത്തി ചൈന; നടപടി, പർവ്വതാരോഹകർ മുഖേന നേപ്പാളിൽ നിന്നും കോവിഡ് പടരുമെന്ന ആശങ്കയെത്തുടർന്ന്

 
എവറസ്റ്റ് കൊടുമുടി കയറുന്നതിന് നിരോധനമേർപ്പെടുത്തി ചൈന; നടപടി, പർവ്വതാരോഹകർ മുഖേന നേപ്പാളിൽ നിന്നും കോവിഡ് പടരുമെന്ന ആശങ്കയെത്തുടർന്ന്

ചൈനയുടെ ഭാഗത്തുനിന്നുമുള്ള എവറസ്റ്റിന്റെ ഏറ്റവും ഉയർന്ന മുനമ്പിലേക്കുള്ള പർവ്വതാരോഹണത്തിന് നിരോധനമേർപ്പെടുത്തി ചൈന. നേപ്പാളിൽ കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള പർവ്വതാരോഹകർ വഴി വീണ്ടും ചൈനയിൽ കോവിഡ് പിടിപെടാമെന്ന ആശങ്കയാണ് ഈ നടപടിയ്ക്ക് പിന്നിൽ. ചൈനയിലാണ് മഹാമാരി ആദ്യം പിടിപെട്ടതെങ്കിലും അതിർത്തിയിലെ വളരെ കർശനമായ നിയന്ത്രണങ്ങൾ വഴി രാജ്യത്ത് ഈ പകർച്ചവ്യാധിയെ വരുതിയിലാക്കാൻ സാധിച്ചിട്ടുണ്ട്. നേപ്പാൾ ഭാഗത്തുള്ള എവറെസ്റ് ബേസ് ക്യാമ്പിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എവറസ്റ് ഭാഗത്തുനിന്നും വൈറസിന്റെ തിരിച്ചുവരവ് വീണ്ടും രാജ്യത്തുണ്ടാവാതിരിക്കാനാണ് ചൈനയുടെ ഈ കരുതൽ നടപടി.

Related Topics

Share this story