Times Kerala

ഓ​ക്സി​ജ​ൻ വി​ത​ര​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി

 
ഓ​ക്സി​ജ​ൻ വി​ത​ര​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി

കൊ​ച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. ചോ​ര്‍​ച്ച​യി​ലൂ​ടെ​യോ മ​റ്റു ത​ര​ത്തി​ലോ ഓ​ക്സി​ജ​ൻ പാ​ഴാ​ക്കാ​തെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​ത്തി​ല്‍ വ​രു​ത്ത​ണ​മെന്നാണ് പ്രധാന നിർദ്ദേശം. ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ​വും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ള്‍ ദി​വ​സ​വും പ​രി​ശോ​ധി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വ്യക്തമാക്കുന്നു. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ഓ​പ്പ​റേ​ഷ​നു​ക​ള്‍ ആ​ശു​പ​ത്രി​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണമെന്നും, ഇ​ത്ത​രം ഓ​പ്പ​റേ​ഷ​നു​ക​ള്‍ ന​ട​ക്കു​ന്നു​വെ​ങ്കി​ല്‍ അ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ഓ​ക്‌​സി​ജ​ന്‍ വാ​ര്‍ റൂ​മി​ല്‍ അ​റി​യി​ക്ക​ണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ റാ​പി​ഡ് സേ​ഫ്റ്റി ഓ​ഡി​റ്റ് ടീ​മി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. അ​തി​നാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കൃ​ത്യ​മാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ള്‍ സ​ഹ​ക​രി​ക്കു​ക​യും ഒ​രു നോ​ഡ​ല്‍ ഓ​ഫിസ​റെ ഇ​തി​നാ​യി നി​യ​മി​ക്കു​ക​യും വേ​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Related Topics

Share this story