Times Kerala

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20 നു

 
സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20 നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20 നു നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 500 പേർ പങ്കെടുക്കും.

കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ചടങ്ങുകളെന്നും അദ്ദേഹം പറഞ്ഞു. എൻട്രി പാസ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.48 മണിക്കൂറിനുള്ളിൽ എടുത്ത് ആർ ടി പി സി ആർ നെഗറ്റീവ് ഫലം നിര്ബന്ധമാണ്. ഭക്ഷണമോ വെള്ളമോ ഒന്നും വിതരണം ചെയ്യില്ല.

Related Topics

Share this story