Times Kerala

മലപ്പുറം ജില്ലയിൽ 2,941 പേര്‍ക്ക് കോവിഡ് 

 
മലപ്പുറം ജില്ലയിൽ 2,941 പേര്‍ക്ക് കോവിഡ് 

മലപ്പുറം:ജില്ലയിൽ  തിങ്കളാഴ്ച  2,941 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാല്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ല.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 2,858 പേര്‍ക്കും കോവിഡ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ. 80 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Topics

Share this story