Times Kerala

സംസ്ഥാനത്ത് കോവിഡ്  തീവ്രത കുറയുന്നു; നിയന്ത്രണങ്ങൾ ഫലപ്രദം; മുഖ്യമന്ത്രി പിണറായി വിജയൻ

 
സംസ്ഥാനത്ത് കോവിഡ്  തീവ്രത കുറയുന്നു; നിയന്ത്രണങ്ങൾ ഫലപ്രദം;  മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്  തീവ്രത കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല്  ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ  ഫലപ്രദമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ശുഭസൂചനയാണ്. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കഴിഞ്ഞുവെന്നും വിദഗ്ദ്ധ അനുമാനം.

ലോക്ക് ഡൗണിനോട്  ജനങ്ങൾ പൂർണമായും സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ  തുടങ്ങിയ ശേഷം എട്ടു ജില്ലകളിൽ 10 മുതൽ 30  ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് ഉണ്ടായത് വയനാട്ടിലാണ്. കൊല്ലം,മലപ്പുറം,തിരുവനന്തപുരം ജില്ലകളിൽ കേസുകൾ കൂടുന്നുണ്ട്.  ആഴ്ചകൾക്ക് മുൻപ് ബാധിച്ച രോഗബാധയാണ് ഇപ്പോൾ കണ്ടെത്തുന്നത്.

Related Topics

Share this story