Times Kerala

സ്റ്റൈൽ മന്നൻ രജനികാന്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

 
സ്റ്റൈൽ മന്നൻ രജനികാന്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോവിഡ് പ്രതിസന്ധിയിൽ നിരവധി താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി മാതൃകയായിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തും ഈ യജ്ഞത്തിൽ കൈകോർക്കുകയാണ്. തമിഴ്നാട് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം കൈമാറി മാതൃകയായിരിക്കുകയാണ് താരം.

നടൻ സുരയും കാർത്തിയും ഒരു കോടി നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. നടൻ അജിത്തും 25 ലക്ഷം സംഭാവന ചെയ്തിരുന്നു. സൂപ്പർതാരം രജനികാന്തിൻറെ മാനേജർ സുരേഷ് ചന്ദ്രയാൻ ട്വിറ്ററിലൂടെ മെഗാതാരം സംഭാവന നൽകിയ കാര്യം അറിയിച്ചത്.

Related Topics

Share this story