Times Kerala

കോട്ടയം ജില്ലയില്‍  1349  പേർക്ക് കോവിഡ് 

 
കോട്ടയം ജില്ലയില്‍  1349  പേർക്ക് കോവിഡ് 

കോട്ടയം :ജില്ലയില്‍  1349 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി.  പുതിയതായി  5270 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.59 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 556 പുരുഷന്‍മാരും 576 സ്ത്രീകളും 217 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.3004 പേര്‍ രോഗമുക്തരായി. 14581 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 161039 പേര്‍ കോവിഡ് ബാധിതരായി. 145595 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61489 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

Related Topics

Share this story