Times Kerala

തമിഴ്‌നാട് പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ധനസഹായം നല്‍കി വിക്രമും രജനികാന്തും കലാനിധിമാരനും; സംഭവനയുമായി കൂടുതൽ താരങ്ങൾ രംഗത്ത്

 
തമിഴ്‌നാട് പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ധനസഹായം നല്‍കി വിക്രമും രജനികാന്തും കലാനിധിമാരനും; സംഭവനയുമായി കൂടുതൽ താരങ്ങൾ രംഗത്ത്

കൊവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ നിത്യചെലവിനും ചികിത്സയ്‌ക്കും പണം കണ്ടെത്താനാകാതെ വലയുന്നവരെ സഹായിക്കുന്നതിനും ജനങ്ങള്‍ക്കായി മികച്ച ചികിത്സ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനുമുള്ള പണം കണ്ടെത്താനുള്ള സഹായ പദ്ധതിയാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ പബ്ലിക് റിലീഫ് ഫണ്ട്. തമിഴ്‌നാട്ടിലെ നിരവധി സിനിമാതാരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ ഫണ്ടിലേക്ക് വലിയ തുകകള്‍ സംഭാവന നല്‍കിയിരുന്നു. ഇപ്പോള്‍ ഇതാ വിക്രം, രജനികാന്ത്, നിര്‍മാതാവ് കലാനിധിമാരന്‍ തുടങ്ങിയവരുംധനസഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയാണ് ചിയാന്‍ വിക്രം സംഭാവന ചെയ്‌തത്. നടന്‍ രജനികാന്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ടെത്തി സന്ദര്‍ശിച്ചാണ് ദുരിതാശ്വസ നിധിയിലേക്കുള്ള തുക കൈമാറിയത്. 50 ലക്ഷം രൂപയാണ് രജനികാന്ത് സംഭാവന ചെയ്‌തത്. സണ്‍ഗ്രൂപ്പിന്‍റെ ഉടമ കലാനിധിമാരനും കുടുംബവും 10 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തത്.

Related Topics

Share this story