Times Kerala

സൗദിയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി

 
സൗദിയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി

റിയാദ്: സൗദിയില്‍ മൂന്ന് വയസ്സുകാരി ബാലികയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി. ചൊവ്വാഴ്ച രാവിലെയാണ് ബുറൈദയില്‍ സൗദി പൗരനെ വധശിക്ഷക്ക് വിധേയമാക്കിയത്.

മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

Related Topics

Share this story