Times Kerala

ജമ്മുകശ്മീരിലെൽ ഇന്നലെ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ആക്രമണത്തിലെ പങ്കാളിയും

 
ജമ്മുകശ്മീരിലെൽ ഇന്നലെ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ആക്രമണത്തിലെ പങ്കാളിയും

അനന്ത്നാഗ്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ആക്രമണത്തിലെ പങ്കാളിയും. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരി 14-ന് സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജ്ജദ് മഖ്ബൂല്‍ ഭട്ടടക്കം രണ്ടുഭീകരരെയാണ് സൈന്യം വധിച്ചത്. ഇയാളുടെ മാരുതി വാനാണ് ഫെബ്രുവരി 14 ലെ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത്. സംഭവശേഷം ഇയാള്‍ ഒളിവിലായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വിശദമാക്കി.

ഒട്ടേറെ ഭീകരാക്രമണകേസുകളില്‍ പ്രതിയായ സജ്ജദിനെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി തിരഞ്ഞുവരികയായിരുന്നു. പുല്‍വാമ ആക്രമണത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സജ്ജാദിന്റേതാണെന്ന് എന്‍.ഐ.എ. നേരത്തേ കണ്ടെത്തിയതോടെ ഒളിവില്‍ പോകുകയായിരുന്നു.ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അനന്ത്നാഗിലെ ബിജ്ബെഹാരയില്‍ തിരച്ചില്‍ നടത്തിയ സൈന്യത്തിനുനേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികന്‍ അനില്‍ ജസ്‌വാളിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story