Times Kerala

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കി

 
മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കി

മലപ്പുറം :വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കി. വാണിയമ്പലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. വാണിയമ്പലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വന്‍ കൊമേഴ്സ് വിദ്യാര്‍ഥിയായ മുഹമ്മദ് ശാഹുലാണ് മര്‍ദ്ധനത്തിന് ഇരയായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിംഗ് ചെയ്തത് ശാഹുല്‍ അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. അധ്യാപകരെ അറിയിച്ചത് ചോദ്യം ചെയ്ത സംഘം ക്ലാസ് വിട്ട് പോകുന്ന സമയത്ത് കൂട്ടം ചേര്‍ന്ന് വീണ്ടും മര്‍ദ്ധിച്ചു.

വിദ്യാര്‍ഥിയെ നിലത്തിട്ട് ചവിട്ടുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. മര്‍ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചതായും പരാതിയില്‍ പറയുന്നു. ശാഹുല്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പരാതിയെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അധ്യയന വര്‍ഷം ആരംഭിച്ച ശേഷം ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്.

Related Topics

Share this story