Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന ന്യൂസിലൻഡ് ദക്ഷിണാഫ്രിക്ക പോരാട്ടം

 
ലോകകപ്പ് ക്രിക്കറ്റ് : ഇന്ന ന്യൂസിലൻഡ് ദക്ഷിണാഫ്രിക്ക പോരാട്ടം

ബർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ അരാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇതുവരെ ഒരു കളി മാത്രമാണ് അവർ ജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ അഫഗാനിസ്ഥാനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അവർ ഇന്ന് ഇറങ്ങുന്നത്. അതേസമയം ന്യൂസിലൻഡിന്റെ അഞ്ചാം മത്സരമാണിത്. ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച ന്യൂസിലൻഡ് ഇന്ത്യക്കെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. വാർ‌വിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റാർ സ്പോർട്സിൽ മസ്ലരം തത്സമയം കാണാൻ സാധിക്കും.

Related Topics

Share this story