Times Kerala

ഗോ എയര്‍ ടിക്കറ്റുകളുടെ ഓഫര്‍ സെയില്‍ തുടങ്ങി

 
ഗോ എയര്‍ ടിക്കറ്റുകളുടെ ഓഫര്‍ സെയില്‍ തുടങ്ങി

കൊച്ചി: ഗോ എയര്‍ ടിക്കറ്റുകളുടെ ഓഫര്‍ സെയില്‍ ആരംഭിച്ചു. 899 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ജൂണ്‍ 18 മുതല്‍ ജൂണ്‍ 23 വരെയാണ് ഓഫര്‍ സെയില്‍ . ഓഫര്‍ നിരക്കില്‍ 2019 ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 2019 വരെയുളള യാത്രകളുടെ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റില്‍ നിന്നും ബുക്ക് ചെയ്യാം.

ബാഗ്ഡോഗ്രാ – ഗുവാഹത്തി യാത്രയ്ക്ക് 899 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചി – മുംബൈ റൂട്ടില്‍ 1,789 രൂപയാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്. പാറ്റ്ന- റാഞ്ചി (1,199 രൂപ), കൊല്‍ക്കത്ത- ഭൂവനേശ്വര്‍ (1,399 രൂപ), ദില്ലി- ഗോവ (3,200 രൂപ), അഹമ്മദാബാദ് – ദില്ലി (1.798 രൂപ) എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍.

Related Topics

Share this story