Nature

ഉഷ്ണതരംഗം: ബിഹാറിൽ മരണം 184 ആയി

പട്ന : കടുത്ത ചൂടിൽ വലഞ്ഞ് ബീഹാ‌ർ. ഉഷ്ണ തരംഗത്തിൽ ബീഹാറിൽ മരണപ്പെട്ടവരുടെ എണ്ണം 184ആയി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയ ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.

ഔറംഗബാദ് , നവാഡ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 41 ഡിഗ്രി താപനിലയാണ് ബീഹാറിൽ കഴിഞ്ഞ് 4 ദിവസമായി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. 106 പേ‍ർ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.