Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എന്‍ഗിഡി ഇന്ന് കളിക്കും

 
ലോകകപ്പ് ക്രിക്കറ്റ് : ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എന്‍ഗിഡി ഇന്ന് കളിക്കും

ബർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ പരിക്കിന്റെ പിടിയിൽ ആയിരുന്ന ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എന്‍ഗിഡി ഇന്ന് കളിക്കും. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്ത താരം ഇന്ന് മുതൽ കളിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ താരം പിന്നീട് ഇതുവരെ കളിച്ചിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച എന്‍ഗിഡി മൂന്ന് വിക്കെറ്റ് നേടിയിരുന്നു. ബൗളിങ്ങിൽ വളരെ പിന്നിലായിരുന്നു ടീമിന് എന്‍ഗിഡി എത്തുന്നതോടെ വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇതുവരെ അഞ്ച് കളികളിൽ ഒന്ന് മാത്രമാണ് അവർ ഇതുവരെ ജയിച്ചത്. ഇനിയുള്ള മത്സരങ്ങൾ എല്ലാം വളരെ അനിവാര്യമായ ടീമിന് ശക്തി പകരുന്നതാണ് എന്‍ഗിഡിയുടെ തിരിച്ചുവരവ്.

Related Topics

Share this story