Times Kerala

കായ് ഹീറിംഗ്‌സി കേരള ബ്ലാസ്റ്റേഴ്സിലേക്ക്

 
കായ് ഹീറിംഗ്‌സി കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ഡച്ച് ഡിഫന്‍ഡറായ കായ് ഹീറിംഗ്‌സി  കേരള ബ്ലാസ്റ്റേഴ്സിലേക്ക്. നിരവധി സൂപ്പർ താരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് അടുത്ത സീസൺ കളിക്കാൻ എത്തുന്നത്.  ഫോര്‍ച്യൂണ സിറ്റാര്‍ഡിന്റെ ഡിഫെൻഡർ താരമാണ് കായ് ഹീറിംഗ്‌സ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ  നടന്നുവരികയാണ്. കായ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞു. ഇത് സംബന്ധിച്ച കരാറില്‍ ഉടൻ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ അഞ്ച് വിദേശ താരങ്ങൾ ആണ് അടുത്ത സീസൺ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ഒഗ്ബെചെ, സുയിവര്‍ലൂണ്‍, സിഡോഞ്ച,ആര്‍കസ് എന്നിവരാണ് മറ്റ് വിദേശ താരങ്ങൾ.

Related Topics

Share this story