Times Kerala

മഹീന്ദ്ര ഥാര്‍ 700 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യൻ വിപണിയിൽ എത്തി

 
മഹീന്ദ്ര ഥാര്‍ 700 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യൻ വിപണിയിൽ എത്തി

മഹീന്ദ്രയുടെ ജീപ്പ് വിഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ വണ്ടിയാണ് ഥാര്‍ . ഈ വിഭാഗത്തിലെ സ്‌പെഷ്യൽ എഡിഷൻ മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 105 ബിഎച്ചപി കരുത്തും 247 Nm ടോർക്കും ഉള്ള പുതിയ മോഡലിന് രണ്ട് കളറുകൾ ആണ് ഉള്ളത്. നാപോളി ബ്ലാക്ക്,അക്വാമറൈന്‍ ബ്ലൂ നിറങ്ങളിലാണ് സ്‌പെഷ്യൽ എഡിഷൻ ഇറങ്ങുന്നത്.

നാല് സിലിണ്ടർ ഉള്ള 2.5 ലിറ്റര്‍ ടർബോ ഡീസൽ എൻജിൻ ആണ് തോൾ സ്പഷ്യൽ എഡിഷന് ഉള്ളത്. മുന്‍ ഗ്രില്ലിലെ ബ്ലാക്ക് ഫിനിഷ്, മുന്‍ ബമ്പറിലെ സില്‍വര്‍ ഫിനിഷ്, അഞ്ച് സ്പീഡ് ഉള്ള മാനുവൽ ഗിയർ ബോക്സ്,ആന്റി ലോക് ബ്രെക്കിങ് സിസ്റ്റം, അലോയ് വീലുകൾ, മുന്‍സീറ്റുകളിലെ ഥാര്‍ ലോഗോ എന്നിവയാണ് പുതിയ എഡിഷന്റെ പ്രത്യേകതകൾ. 9.99 ലക്ഷം രൂപയാണ് ഥാർ 700 സ്‌പെഷ്യൽ എഡിഷന്റെ വില.

Related Topics

Share this story