Times Kerala

ശബരിമലവിഷയം ഉയര്‍ത്തിയ പ്രതിസന്ധി കോന്നി ഉപതിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ ശ്രമിക്കും; എ. പത്മകുമാര്‍

 
ശബരിമലവിഷയം ഉയര്‍ത്തിയ പ്രതിസന്ധി കോന്നി ഉപതിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ ശ്രമിക്കും; എ. പത്മകുമാര്‍

പത്തനംതിട്ട:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലവിഷയം ഉയര്‍ത്തിയ പ്രതിസന്ധി കോന്നി ഉപതിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ സര്‍ക്കാരും മുന്നണിയും ശ്രമിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍.  ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യം ഗൗരവമായി ആലോചിക്കണം. ലോക് സഭാതിരഞ്ഞെടുപ്പില്‍ ശബരിമലവിഷയം ബാധിച്ചു. ഉപതിരഞ്ഞെടുപ്പില്‍ കോന്നി ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്നും പത്മകുമാർ പറഞ്ഞു.

ശബരിമലവിഷയം പ്രതിരോധിക്കാനായില്ലെങ്കില്‍ കോന്നി ഉപതിരഞ്ഞെടുപ്പും ദുര്‍ഘടമാകും എന്നസൂചനയാണ് പദ്മകുമാര്‍ നല്‍കുന്നത്.  ശബരിമല യുവതിപ്രവേശവിഷയത്തില്‍ താന്‍പറഞ്ഞതായിരുന്നു ശരി എന്നതിന്റെ തെളിവാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തോല്‍വിയെന്ന് പത്മകുമാർ സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ ഇടപെടല്‍ തെറ്റിദ്ധരിക്കപ്പെട്ടു. ആ തെറ്റിദ്ധാരണമാറ്റണം. അങ്ങനെയെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ കോന്നി ഇടതുമുന്നണി തിരിച്ചുപിടിക്കും.

Related Topics

Share this story