അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. ചിത്രം നാളെ ജിസിസിയിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ജിസിസി തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.
അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരോടൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും ഉണ്ടയിൽ അണിനിരക്കുന്നു. ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ടയുടെ രചന നിർവഹിക്കുന്നത് ഹർഷാദാണ്. ജൂൺ 14-ന് കേരളത്തിൽ റിലീസ് ആയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
Comments are closed.