Times Kerala

പുല്‍വാമയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം

 
പുല്‍വാമയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ പോലീസ് സ്‌റ്റേഷന് നേരെ ഭീകരവാദികള്‍ എറിഞ്ഞ ഗ്രനേഡ് റോഡില്‍ കിടന്ന് പൊട്ടുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഭീകരവാദികള്‍ സൈനിക വാഹനം ലക്ഷ്യമിട്ട് സ്‌ഫോടനം നടത്തുകയായിരുന്നു. ഈ ആക്രമണത്തില്‍ രണ്ട് സൈനികര്‍ രക്തസാക്ഷിത്വം വരിക്കുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുല്‍വാമയിലെ അരിഹാല്‍ ഗ്രാമത്തിന് സമീപത്ത് വച്ചുണ്ടായ ആക്രണത്തില്‍ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നിരുന്നു.

Related Topics

Share this story