Times Kerala

കണ്ണൂര്‍ ജയിലിൽ തടവുകാർക്ക് ടിവി എത്തിച്ചു കൊടുത്ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

 
കണ്ണൂര്‍ ജയിലിൽ തടവുകാർക്ക് ടിവി എത്തിച്ചു കൊടുത്ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍:  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവില്‍ കഴിയുന്ന സിപിഎം തടവുകാർക്ക് ടിവി എത്തിച്ചുകൊടുത്ത സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥറീ സസ്‌പെൻഡ് ചെയ്തു . കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫീസര്‍ രവീന്ദ്രന്‍, അസി.പ്രിസണ്‍ ഓഫീസര്‍ എംകെ ബൈജു എന്നിവര്‍ക്കാണ് സസ്പെന്‍ഷൻ ലഭിച്ചത് . ജയില്‍ മേധാവി ഋഷിരാജ് സിംഗാണ് മൂവരേയും സസ്പെന്‍ഡ് ചെയ്തത്.

Related Topics

Share this story