Times Kerala

നൈജീരിയയിൽ മൂന്നു​ ചാവേറുകൾ പൊട്ടിത്തെറിച്ച് 30 മരണം

 
നൈജീരിയയിൽ മൂന്നു​ ചാവേറുകൾ പൊട്ടിത്തെറിച്ച് 30 മരണം

ലാഗോസ്​: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ബോർണോ സംസ്​ഥാനത്തി​​െൻറ തലസ്​ഥാനനഗരമായ മൈദുഗുരിയിൽ ഫുട്​ബാൾ കണ്ടുകൊണ്ടിരുന്നവർക്കിടയിൽ മൂന്നു​ ചാവേറുകൾ ഒരുമിച്ച്​ പൊട്ടിത്തെറിക്കുകയായിരുന്നു.

40ഓളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ചാവേറുകളിൽ ഒരാളെ കെട്ടിട ഉടമ പുറത്ത്​ തടഞ്ഞുനിർത്തിയത്​ വൻ ദുരന്തമൊഴിവാക്കി. ഒമ്പതു പേർ സംഭവസ്​ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ്​ മരിച്ചത്​. അതെ സമയം ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Related Topics

Share this story