Times Kerala

മുർസിയുടെ മരണം ആസൂത്രിത കൊലപാതകം : മുസ്ലിം ബ്രദർ ഹുഡ്

 
മുർസിയുടെ മരണം ആസൂത്രിത കൊലപാതകം : മുസ്ലിം ബ്രദർ ഹുഡ്

കൈറോ: ഈജിപ്ത് മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി മുസ്ലിം ബ്രദർ ഹുഡ് രംഗത്ത് . മരണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഈജിപ്തുകാരോട് മുർസിയുടെ സംസ്കാരത്തിന് ഒന്നിക്കാനും ബ്രദർ ഹുഡ് ആഹ്വാനം ചെയ്തു. പ്രതിഷേധവുമായി ലോകത്താകമാനമുള്ള ഈജിപ്ത് എംബസികളുടെ മുന്നിൽ സംഘം ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുനൽകാൻ ഈജിപ്ത് സർക്കാർ തയാറാകുന്നില്ലെന്ന് മുർസിയുടെ മകൻ പറഞ്ഞു.മുര്‍സിയുടെത് ആസൂത്രിത കൊലപാതകമാണെന്ന് ലണ്ടനിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് സുഡാന്‍ പ്രതികരിച്ചു. ആവശ്യമായ ചികിത്‌സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

3 വ​ർ​ഷ​മാ​യി ദ​ക്ഷി​ണ ​െകെ​​റോ​യി​ലെ കു​പ്ര​സി​ദ്ധ​ തോ​റ ജ​യി​ലി​ൽ ഏ​കാ​ന്ത​ത​ട​വി​ലാ​യി​രു​ന്നു മു​ർ​സി. കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ അ​ദ്ദേ​ഹം വി​ചാ​ര​ണ​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​കയായിരുന്നെന്നാണ് ദേ​ശീ​യ ടെ​ലി​വി​ഷ​ൻ അ​റി​യി​ച്ചത്. ഹ​മാ​സു​മാ​യി ചേ​ർ​ന്ന്​ ഇൗ​ജി​പ്​​തി​ലെ പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ലാ​ണ്​ തി​ങ്ക​ളാ​ഴ​്​​ച മു​ർ​സി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ക​ര​ൾ രോ​ഗ​വും പ്ര​മേ​ഹ​വും ബാ​ധി​ച്ച മു​ർ​സി​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര മ​ര്യാ​ദ അ​നു​സ​രി​ച്ചു​ള്ള പ​രി​ഗ​ണ​ന​ക​​ളൊ​ന്നും ജ​യി​ലി​ൽ ല​ഭ്യ​മ​ല്ലെ​ന്നും ഇ​ത്​ അ​ദ്ദേ​ഹ​ത്തി​​​​​​െൻറ ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​മെ​ന്നും കു​ടും​ബം നേ​ര​ത്തേ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

Related Topics

Share this story