Times Kerala

പാ​ല​ക്കാ​ട് ഡി​വൈ​എ​ഫ്ഐ​യിലെ പൊട്ടിത്തെറി തണുപ്പിക്കാൻ സം​സ്ഥാ​ന നേ​തൃ​ത്വം

 
പാ​ല​ക്കാ​ട് ഡി​വൈ​എ​ഫ്ഐ​യിലെ പൊട്ടിത്തെറി തണുപ്പിക്കാൻ സം​സ്ഥാ​ന നേ​തൃ​ത്വം

പാ​ല​ക്കാ​ട്:  പു​നഃ​സം​ഘ​ടനയിൽ പി.കെ.ശ​ശി എം​എ​ൽ​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സംഭവത്തിൽ പാ​ല​ക്കാ​ട് ഡി​വൈ​എ​ഫ്ഐ​യി​ലുണ്ടായ പൊ​ട്ടി​ത്തെ​റി പരിഹരിക്കാൻ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്കു തുടക്കം സൃഷ്ട്ടിച്ച ശശിക്കെതിരേ പരാതി നൽകിയ വനിതാ നേതാവിന്‍റെ രാജി സംസ്ഥാന നേതൃത്വം പുനഃപരിശോധിക്കും. അതേസമയം രാ​ജി ഇ​തു​വ​രെ നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

വ​നി​താ നേ​താ​വി​ന്‍റെ രാ​ജി​ക്കു പി​ന്നാ​ലെ ട്ട മ​റ്റൊ​രു ഡി​വൈഎ​ഫ്ഐ നേ​താ​വും തരം താഴ്ത്തപ്പെട്ടതിൽ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഡി​വൈ​എ​ഫ്ഐ​യിലുണ്ടായ പൊട്ടിത്തെറി ത​ണു​പ്പി​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം മുന്നിട്ടിറങ്ങുന്നത്.

Related Topics

Share this story