Times Kerala

കയറിക്കിടക്കാനൊരു വീടില്ല കണ്ണീരോടെ കലാകാരി മോളി കണ്ണമാലി

 
കയറിക്കിടക്കാനൊരു വീടില്ല  കണ്ണീരോടെ  കലാകാരി മോളി കണ്ണമാലി

അരങ്ങിലെത്തുന്ന ഓരോ നിമിഷവും ചിരി പടർത്തുന്ന കലാകാരി മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ദയനീയമാണ്. എറണാകുളം കണ്ണമാലി പുത്തൻതോട് പാലത്തിനടുത്ത് ചെറിയൊരു കൂരയിലാണ് നടിയുടെ ഇപ്പോഴത്തെ താമസം. പ്രളയത്തിനു ശേഷം അടിഞ്ഞു കൂടിയ ചവറും അഴുക്കുമൊക്കെ വീടിന്റെ ചുറ്റുപാടിനെ ചതുപ്പു നിലം പോലെയാക്കിയിട്ടുണ്ട്. ദുരിതം നിറഞ്ഞ ഈ അവസ്ഥയിലാണ് മോളിയുടെ ജീവിതം. സാമൂഹിക പ്രവർത്തകൻ സൂരജ് പാലാക്കാരനാണ് തന്റെ ഫെയ്സ്ബുക് വിഡിയോയിലൂടെ പുറത്തു കൊണ്ടു വന്നത്.

സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും അവിടെ വീട് വയ്ക്കാൻ പറ്റാത്തതിനെപ്പറ്റി  മോളി വിഡിയോയിൽ കണ്ണീരോടെ പറയുന്നു. ഈ സ്ഥലം ഇപ്പോൾ തർക്കത്തിലാണ്. അതുകൊണ്ടുതന്നെ വീട് വയ്ക്കാനോ സ്ഥലം വിൽക്കാനോ കഴിയുന്നില്ല. കടുത്ത നിസ്സഹായാവസ്ഥയിലാണ് തങ്ങളെന്നും കഴിയുന്നവർ സഹായിക്കണമെന്നുമാണ് മോളിയുടെ അഭ്യർഥന.

Related Topics

Share this story